നേട്ടങ്ങള്‍

കാലാകാലങ്ങളായി ടി.സി.സി.അതിന്റെ സാങ്കേതികവിദ്യ തുടര്‍ച്ചയായി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധചെലുത്തുകയും തന്മൂലം മത്സരാധിഷ്ഠിത ക്ലോര്‍ ആല്‍ക്കലി വ്യവസായമേഖലയില്‍ കരുത്തു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പ്ലാന്റ് വിപുലീകരണവും ഉല്പാദനശേഷി കൂട്ടുകയും ചെയ്യുകവഴി ടി.സി.സി.ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമാകുവാന്‍ കഴിഞ്ഞു. വര്‍ഷങ്ങളായുളള സ്തുത്യര്‍ഹമായ പ്രകടനങ്ങള്‍ മൂലം കമ്പനിക്ക് ഉല്പാദനം ഉല്പാദനക്ഷമത, ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും നേടുവാനായിട്ടു കഴിഞ്ഞിട്ടുണ്ട്.

 • 1981 - സംസ്ഥാനത്ത് സുരക്ഷിതത്വത്തിന് ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന വ്യവസായശാലക്ക് ഏര്‍പ്പെടുത്തിയിട്ടുളള കേരള സര്‍ക്കാര്‍ ഡയറക്ടറേറ്റ് ഓഫ് ഫാക്ടറീസ് ക്ഷ ബോയിലേഴ്‌സിന്റെ പുരസ്‌ക്കാരം.
 • 1988 - 89 - കേരളത്തിലെ വലിയ അജൈവ വ്യവസായശാലകളുടെ ഗണത്തില് ‍ഏറ്റവും മികവുറ്റ രീതിയില്‍ മലീനികരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളള പുരസ്‌ക്കാരം.
 • 1989 - ഇന്ത്യയില്‍ രാസവ്യവസായശാലകളുടെ ഗണത്തില്‍ സുരക്ഷിതത്വത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്നവര്‍ക്കായി ദേശീയ സുരക്ഷിതത്വകൗണ്‍സിവല്‍ ഏര്‍പ്പെടുത്തിയിട്ടുളള പുരസ്‌ക്കാരം.
 • 1989-90 - ഉല്പാദനക്ഷമതക്ക് കേരള സംസ്ഥാന പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ സമ്മാനം.
 • 1993 - കേരള സംസ്ഥാനത്ത് വലിയ വ്യവസായശാലകളുടെ ഗണത്തില്‍ ഉല്പാദനക്ഷമതയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചതിന് കേരള സംസ്ഥാനപ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ പുരസ്‌ക്കാരം.
 • 1995-96 - കേരള സംസ്ഥാനത്ത് വലിയ വ്യവസായശാലകളുടെ ഗണത്തില്‍ ഉല്പാദനക്ഷമതയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചതിന് കേരള സംസ്ഥാന പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ പുരസ്‌ക്കാരം.
 • 1998 - കേരള സംസ്ഥാനത്ത് പ്രമുഖ വ്യവസായശാലകളുടെ ഗണത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന് കേരള സര്‍ക്കാര്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പുരസ്‌ക്കാരം.
 • 1998 - ക്ലോര്‍ - ആല്‍ക്കലി വ്യവസായശാലകളുടെ ഗണത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തില്‍ ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന് ഇന്ത്യാ ഗവണ്‍മെന്റ് ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം.
 • 2003 - വലിയ വ്യവസായശാലകളുടെ വിഭാഗത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്‍ കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ പുരസ്‌ക്കാരം.
 • 2005 - ക്ലോര്‍ - ആല്‍ക്കലി വ്യവസായശാലകളുടെ ഗണത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്‌ക്കാരം.
 • 2015  -  കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ്.
 • 2016  -  രണ്ടാമത്തെ മികച്ച ഉൽപാദനക്ഷമത പ്രകടന അവാർഡ്.
 • 2018  -  കേരള സംസ്ഥാന  ഉൽപാദനക്ഷമത അവാർഡ്.
 • 2021  -  കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡ്
 • 2022  -  നൂതന ക്യുസി ടീമുകളെക്കുറിച്ചുള്ള അഞ്ചാമത് ദേശീയ കൺവെൻഷനുള്ള ഗോൾഡ് അവാർഡ്, അലുമിനി സൊസൈറ്റി ഓഫ് AOTS കേരളയും ABK-AOTS DOSOKAI, തമിഴ്‌നാട് കേന്ദ്രവും സംഘടിപ്പിച്ചത് 

 

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.