ചരിത്രം

ടി.സി.സി.എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് 1950-ലാണ് സ്ഥാപിതമായത്. അന്നത്തെ എഫ്.എ.സി.ടി (FACT) കമ്പനിയുടെ നിര്‍വ്വാഹകരില്‍ പ്രമുഖരായ ശേഷസായി സഹദോരന്മാരാണ് ടി.സി.സി.യുടെ സ്ഥാപകര്‍.

തുടക്കത്തില്‍ എഫ്.എ.സി.ടിയും മേട്ടൂര്‍ കെമിക്കല്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനും (ങഇകഇ)ചേര്‍ന്നുളള പങ്കാളിത്ത സ്ഥാപനമായിട്ടാണ് ടി.സി.സിയുടെ തുടക്കം. അതിനുശേഷം 1951-ല്‍ കേരള സര്‍ക്കാരിന് പ്രമുഖ പ്രാതിനിധ്യമുളള ഒരു പൊതുമേഖലാ സ്ഥാപനമായി ടി.സി.സി. രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ശേഷസായി സഹോദരന്മാര്‍ ടി.സി.സി.യുടെ നിര്‍വ്വാഹക സമിതിയില്‍ അടുത്ത് പത്തു വര്‍ഷത്തേക്കുകൂടി തുടര്‍ന്നു പോന്നു.

പ്രതിദിനം 20 ടണ്‍ കോസ്റ്റിക് സോഡ ഉല്പാദിപ്പിക്കുവാന്‍ ശേഷിയുണ്ടായിരുന്ന ആദ്യത്തെ പ്ലാന്റില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തിലുളള ഉല്പാദനം 1951-ല്‍ ആരംഭിച്ചു. റെയോണ്‍ ഗ്രേഡ് ശ്രേണിയിലുളള കോസ്റ്റിക് സോഡയുടെ ഇന്ത്യയിലെ ആദ്യത്തെ ഉല്‍പ്പാദകരാണ് ടി.സി.സി.

വളര്‍ച്ചയുടെ പടവുകള്‍

 • 1956 - പ്രതിദിനം 20 ടണ്‍ കോസ്റ്റിക് സോഡ ഫ്‌ളക്‌സ് ഉല്പാദിപ്പിക്കുവാന്‍ ശേഷിയുളള കോസ്റ്റിക് ഫ്യൂഷന്‍ പ്ലാന്റ് സ്ഥാപിതമായി.
 • 1958 - ക്ലോറിന്‍ ലിക്വിഫാക്ഷന്‍ പ്ലാന്റ് സ്ഥാപിച്ചു.
 • 1960 - ഉല്പാദനശേഷി പ്രതിദിനം 30 ടണ്ണിലേക്കും പിന്നീട് 40 ടണ്ണിലേക്കും ഉയര്‍ത്തി.
  • പ്രതിദിനം 3 ടണ്‍ ശേഷിയുളള സോഡിയം ഹൈപ്പോസള്‍ഫേറ്റ് പ്ലാന്റ് സ്ഥാപിതമായി.
 • 1967 - സോഡിയം ഹൈപ്പോസള്‍ഫേറ്റ് പ്ലാന്റിന്റെ ഉല്പാദനശേഷി പ്രതിദിനം 7 ടണ്‍ ആയി ഉയര്‍ത്തി.
 • 1975 - പ്രതിദിനം 100 ടണ്‍ ഉല്പാദനശേഷിയുളള കോസ്റ്റിക സോഡ പ്ലാന്റോടു കൂടി സ്ഥാപിച്ചതോടെ ഉലപ്ദാനശേഷി പ്രതിദിനം 160 ടണ്‍ ആയി ഉയര്‍ത്തപ്പെട്ടു. സ്വന്തമായി ജലസംസ്‌ക്കരണശാല ആരംഭിച്ചു. (1988 ആയപ്പോഴേക്കും പഴയ പല യൂണിറ്റുകളും ഉപയോഗശൂന്യമായി).
 • 1997 - പഴയ കോസ്റ്റിക് സോഡ പ്ലാന്റിനു പകരം നൂതന സാങ്കേതികവിദ്യയോടു കൂടിയ പ്രതിദിനം 100 ടണ്‍ ഉല്പാദനശേഷിയുളള മെബ്രൈന്‍ സെല്‍ പ്ലാന്റ് സ്ഥാപിച്ചതോടെ പ്രതിദിനം ഉല്പാദനശേഷി 200 ടണ്‍ ആയി ഉയര്‍ന്നു.
 • 1998 - പഴയ 60 ടണ്‍ കോസ്റ്റിക് ഫ്യൂഷന്‍ പ്ലാന്റിനു പകരം പ്രതിദിനം 100 ടണ്‍ ഉല്പാദനശേഷിയുളള കോസ്റ്റിക് ഫ്യൂഷന്‍ പ്ലാന്റ് ആരംഭിച്ചു.
 • മെബ്രൈന്‍ സെല്‍ പ്ലാന്റിന്റെ പ്രതിദിന ഉല്പാദശേഷി 100 ടണ്ണില്‍ നിന്നും 125 ടണ്ണായി ഉയര്‍ത്തി.
 • 2005 - പ്രതിദിനം 25 ടണ്‍ ഉല്പാദനശേഷിയുളള മെബ്രൈന്‍ പ്ലാന്റ് സ്ഥാപിച്ച് പ്രതിദിന ഉല്പാദനശേഷി 125 ടണ്ണില്‍ നിന്നും 150 ടണ്‍ ആയി ഉയര്‍ത്തി.
 • 2006 - വീണ്ടും 25 ടണ്‍ ഉല്പാദനശേഷിയുളള മെബ്രൈന്‍ പ്ലാന്റ് സ്ഥാപിച്ച് പ്രതി ദിന ഉല്പാദനശേഷി 175 ആയി വര്‍ദ്ധിപ്പിച്ചു. ഇന്ന് ടി.സി.സി. യുടെ പ്രതിദിന കോസ്റ്റിക് സോഡ ഉല്പാദനശേഷി 175 ടണ്‍ ആണ്.

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.